ഈയിടെ നടത്തിയ ആഗ്ര സന്ദർശനത്തിൽ താജ് മഹൽ സന്ദർശനം മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ദൽഹിയിലേക്കുള്ള മടക്കവണ്ടി പിടിക്കാൻ സമയം ബാക്കിയുണ്ട് എന്നറിഞ്ഞ് പോയിക്കണ്ട സ്ഥലമാണ് ബേബി താജ്.

താജ് മഹലിനു സമാനമായ മാർബിൾ തൂണുകൾ

ചരിത്രം, ആർക്കിടെക്ചർ മുതലായ വിഷയങ്ങളിൽ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ചരിത്രസ്മാരകമാണ് ആഗ്രയിൽ യമുനാതീരത്ത് സ്ഥിതി ചെയ്യുന്ന Tomb of I’timād-ud-Daulah എന്ന മുഗൾ മുസ്സോളിയം. “ബേബി താജ്” എന്ന വിളിപ്പേരിൽ ഇത് അറിയപ്പെടുന്നു. ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയായിരുന്ന നൂർ ജഹാൻ തന്റെ പിതാവിനായി (മിർസ ഗിയാസ് ബെഗ്) പണികഴിച്ച കുടീരമാണിത്. “ഇത്-മത് ഉദ്-ദൗള” എന്ന വാക്കിന് രാജ്യത്തിന്റെ നെടുംതൂൺ (Pillar of the state) എന്നാണ് അർത്ഥം. പേർഷ്യാക്കാരനായ മിർസ ഗിയാസ് ബെഗിന് നൽകിയ പദവിയായിരുന്നു ഇത്.

കവാടം.

നാലുവശങ്ങളിലും ഒരേതരത്തിലുള്ള കവാടങ്ങളും നടുവിൽ താജ്മഹൽ പോലെ മാർബിളിൽ പണിതീർത്തിരിക്കുന്ന കുടീരവും, താഴെ ഒഴുകുന്ന യമുനാനദിയും നല്ലൊരു കാഴ്ചയാണ്.